അസുഖത്തെ തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി മരണപ്പെട്ടു.മടിക്കൈ പുത്തക്കാല്‍ ബ്രാ ഞ്ച് സെക്രട്ടറി കെ.കെ.സുരേഷ് ആണ് മരണപ്പെട്ടത്. ഇന...
അസുഖത്തെ തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി മരണപ്പെട്ടു.മടിക്കൈ പുത്തക്കാല്‍ ബ്രാ
ഞ്ച് സെക്രട്ടറി കെ.കെ.സുരേഷ് ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 2 മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട സുരേഷിനെ ഉടന്‍ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ
കൂളിക്കുണ്ടില്‍ കുഞ്ഞിക്കണ്ണന്‍-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ ദിവ്യ(പിഗ്മി കളക്ഷന്‍ ഏജന്റ് മടിക്കൈ വനിതാ സഹകരണ സൊസൈറ്റി). മക്കള്‍. വിഷ്ണുദേവ്. ശിവദേവ്(വിദ്യാര്‍ത്ഥി). നേരത്തെസ്വകാര്യ ബസ് കണ്ടക്ടറായിരുന്ന സുരേഷ് ഇപ്പോള്‍ കാഞ്ഞങ്ങാട് ബസ്റ്റാന്റിനകത്ത്
ലോട്ടറി.സ്റ്റാളിലെ ജീവനക്കാരനായ സുരേഷ് നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു.
പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന സുരേഷ് ഇന്നലെ രാത്രി 9 മണിവരെ പൂത്ത
ക്കാലിലെ ക്ലബ്ബില്‍ സഹപ്രവര്‍ത്തകരോടൊപ്പം ഉണ്ടായിരുന്നു.
COMMENTS