ബന്തടുക്ക: ബന്തടുക്ക മലാംകുണ്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്കയിലെ ഹോട്ടല്‍ തൊഴിലാളി...
ബന്തടുക്ക: ബന്തടുക്ക മലാംകുണ്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്കയിലെ ഹോട്ടല്‍ തൊഴിലാളി ബാബുവിന്റെയും സുജാതയുടെയും മകള്‍ സുരണ്യയാണ് (17)മരിച്ചത്. ബന്തടുക്ക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. ഇന്നലെ വൈകുന്നേരമാണ് സുരണ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ സുജാത ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടത്. ബെഡില്‍ മുട്ടുകുത്തിയ നിലയിലാണ് മൃതദേഹം. കഴുത്തില്‍ ഷാള്‍ കുരുക്കി നേര്‍ത്തകയറില്‍ ചുറ്റിയ നിലയിലാണ്. മരണത്തില്‍ അടിമുടി ദുരൂഹത ഉയര്‍ന്നതിനാല്‍ മൃതദേഹം ഉന്നത പോലീസ് സംഘം പരിശോധിച്ച ശേഷം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പോകും. അതേ സമയം പോലീസ് സുരണ്യയുടെ കിടപ്പുമുറിയില്‍ നിന്നും ഒരു കത്ത് കണ്ടെടുത്തു. ഇതില്‍ കുറ്റക്കോലിലെ ബസ് കണ്ടക്ടറുടെ പേര് എഴുതി വെച്ചിട്ടുണ്ട്. കണ്ടക്ടര്‍ പോലീസ് കസ്റ്റഡിയിലാണ്. സുരഭി സഹോദരിയാണ്.
COMMENTS