ചന്തേര:ഒന്നേ കാൽ കിലോ കഞ്ചാവുമായി മൂന്ന്പേർ ചന്തേര പോലീസിന്റെ പിടിയിലായ സംഭവത്തിൽ യാത്രാ വിവരങ്ങളെ പറ്റിയും ഇടനിലക്കാരെ കുറിച്ചും അന്വേഷണമാര...
ചന്തേര:ഒന്നേ കാൽ കിലോ കഞ്ചാവുമായി മൂന്ന്പേർ ചന്തേര പോലീസിന്റെ പിടിയിലായ സംഭവത്തിൽ യാത്രാ വിവരങ്ങളെ പറ്റിയും ഇടനിലക്കാരെ കുറിച്ചും അന്വേഷണമാരംഭിച്ചു.
എടച്ചാകൈയിലെ ഹനീഫ ക്വാട്ടേർസിൽ താമസിക്കുന്നപശ്ചിമ ബംഗാൾ ബിർഹും അമേയ് പൂർ മഥുര സ്വദേശികളായ ലാൽ ചന്ദ് (35), സമീർ ഷേക്ക് (40), അബ്ദുൾ റസാഖ് (25) എന്നിവരെയാണ് ചന്തേര എസ്.ഐ.എം.വി.ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് ഉദിനൂർ എടച്ചാക്കൈയിൽ വെച്ചാണ് കഞ്ചാവ് വിൽപന സംഘം പോലീസ് വാഹനം കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായത്. ഇവരിൽ നിന്ന്കഞ്ചാവും പാൻമസാലകളും ബീഡികളും കണ്ടെത്തി യിട്ടുണ്ട്. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് വിതരണം ചെയ്തു വരുന്നതിനിടെയാണ് പോലീസ് പിടിയിലകപ്പെട്ടത്. ഇടയ്ക്കിടെ നാട്ടിൽ പോയി കഞ്ചാവ് വാങ്ങി ചെറിയ പാക്കറ്റുകളാക്കി ആവശ്യക്കാർക്ക് നടന്ന് വില്പന നടത്തുന്നവരാണ് പിടിയിലായത്. അവരുടെ യാത്രകൾ സംബന്ധിച്ച വിവരങ്ങളും ഇടനിലക്കാരുടെ വിവരങ്ങളും സ്ഥിരമായി ഉപയോഗിച്ച് വരുന്നവരുടെ വിവരങ്ങളും മറ്റും പോലീസ് ശേഖരിച്ചു വരികയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി
COMMENTS