ബോവിക്കാനം : ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ യുവതിയെ കാണാതായി. ബിരിക്കുളത്തെ നിധിന്റെ ഭാര്യ മല്ലം അമ്മംങ്കോട്ടെ അനുശ്രീ (21) യെയാണ് ഇന്നലെ മുതല്‍...
ബോവിക്കാനം : ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ യുവതിയെ കാണാതായി.
ബിരിക്കുളത്തെ നിധിന്റെ ഭാര്യ മല്ലം അമ്മംങ്കോട്ടെ അനുശ്രീ (21) യെയാണ് ഇന്നലെ മുതല്‍ മുളിയാര്‍ മല്ലത്ത് നിന്നും കാണാതായത്. രണ്ട് ദിവസം മുന്‍പാണ് ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയത്. ആദൂര്‍ പൊലീസ് കാസര്‍കോട്ട് റെയില്‍വെ സ്റ്റേഷനില്‍ എത്തി അന്വേഷണം നടത്തി. അനുശ്രീയുടെ ചിത്രം സിസിസിടിവിയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അനുശ്രീ മംഗളൂരു ഭാഗത്തേക്ക് വണ്ടി കയറിയതായി വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. അനുശ്രീയുടെ ഡയറി പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്നാണ് ഓണ്‍ലൈന്‍ ഗെയിമിന് അടിമപെട്ടതായി മനസിലായത്. പൊലീസ് സംഘം മംഗളൂരു ഭാഗത്ത് അന്വേഷണം ആരംഭിച്ചു.
COMMENTS