നീലേശ്വരം: കാഞ്ഞങ്ങാട് ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസിലെ ഓവര്‍സീയര്‍ നീലേശ്വരം വള്ളിക്കുന്നിലെ എ.വി.വിനോദിന്റെ(32) ആത്മ ഹത്യക്ക് കാരണം അസുഖം...
നീലേശ്വരം: കാഞ്ഞങ്ങാട് ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസിലെ
ഓവര്‍സീയര്‍ നീലേശ്വരം വള്ളിക്കുന്നിലെ എ.വി.വിനോദിന്റെ(32) ആത്മ
ഹത്യക്ക് കാരണം അസുഖം വിട്ടുമാറാത്ത മനോവിഷമമാണെന്ന് സൂചന.
ഇന്നലെ രാവിലെയാണ് വിനോ
ദിനെ പോരോല്‍ വള്ളിക്കുന്നിലെ
വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഓവര്‍സീയറായി പ്രമോഷന്‍ ലഭിച്ചതിന്റെ ട്രെയിനിങ്ങിനായി
കോഴിക്കോടേക്ക് പോകാനിരിക്കെയാണ് വിനോദ് ജീവനൊടുക്കിയത്. വീട്ടിനകത്തുനിന്നും ലഭിച്ച കുറിപ്പില്‍ മാവുങ്കാ
ലിലെ ഒരു ഹാര്‍ഡ് വേഴ്‌സ് കമ്പനിയിലും ചിട്ടിക്കും കൊടു
ക്കാനുള്ള കണക്ക് മാത്രമാണ് ഉണ്ടായിരുന്നത്. വര്‍ഷങ്ങളായി
അലട്ടിയിരുന്ന അര്‍ശ്ശസ് രോഗമല്ലാതെ സാമ്പത്തികമായോ
മറ്റോ യാതൊരു പ്രശനങ്ങളും വിനോദിന് ഉണ്ടായിരുന്നില്ലെന്ന്
ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. എന്നാല്‍ അസുഖത്തെകുറിച്ച് മാത്രമാണ് വിനോദിനെ മാനസീകമായി അലട്ടിയിരുന്നത്. അതുകൊണ്ടുതന്നെ അടുത്തിടെ ലഭിച്ച പ്രമോ
ഷന്‍ പോലും വേണ്ടെന്നുവെക്കാന്‍ ഒരുങ്ങിയിരുന്നുവത്രെ. ഇന്നലെ രാവിലെ ട്രെയിനിങ്ങിന് പോകേണ്ട സഹപ്രവര്‍ത്തകന്‍ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വിനോദിനെ മൊബൈല്‍ഫോണില്‍ വിളിക്കുകയായിരുന്നു. ഏറെ
നേരം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെതുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെ
ത്തിയപ്പോഴാണ് വിനോദിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. കാസര്‍കോട് ജനറല്‍ ആശുപ്രതിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയമൃതദേഹം ഇന്നലെ രാത്രിയോടെ സംസ്ക്കരിച്ചു.
COMMENTS