പടന്നക്കാട്: ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ചോദ്യം ചെയ്ത ഭാര്യക്ക് ക്രൂരമര്‍ദ്ദനം. മരക്കാപ്പുകടപ്പുറം രമ്യ നിവാസില്‍ ആര്‍.സരിതയെയാണ്(36) ഭര...
പടന്നക്കാട്: ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ചോദ്യം
ചെയ്ത ഭാര്യക്ക് ക്രൂരമര്‍ദ്ദനം. മരക്കാപ്പുകടപ്പുറം രമ്യ നിവാസില്‍ ആര്‍.സരിതയെയാണ്(36) ഭര്‍ത്താവ് മരക്കാപ്പുകടപ്പുറം അമയ ഹൌസില്‍ രാഗേഷ് മര്‍ദ്ദിച്ചത്.
2010 മെയ് 16 നായിരുന്നു മതാചാരപ്രകാരം ഇവരുടെ
വിവാഹം നടന്നത്. ഇതിനുശേഷം 2022 മുതല്‍ ഭര്‍ത്താവിന് പരസ്ത്രീബന്ധം ഉള്ളതായി മനസ്സിലാക്കിയ രമ്യ ഇതിനെ
ചോദ്യം ചെയ്തു. തുടര്‍ന്ന് നിരന്തരം ശാരീരികവും മാനസീകവുമായി പീഡിപ്പിക്കുന്നുവെന്നാണ് സരിതയുടെ പരാതി. കഴിഞ്ഞ വ്യാഴാഴ്ച രാഗേഷ് സരിതയെ തടഞ്ഞുനിര്‍ത്തി കഴു
ത്തിന് കുത്തിപിടിച്ച് മുഖത്തും കഴുത്തിനും ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ. പരിക്കേറ്റ സരിതയെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് പോലീസില്‍ പരാതിനല്‍കിയത്.
COMMENTS