ബേക്കല്‍: റോഡ് മുറിച്ചുകടക്കുകയായിരുന്ന എട്ടുവയസുകാരിയെ ഇടിച്ച് നിര്‍ത്താതെ പോയ വാഹനവും ഓടിച്ചഡ്രൈവറേയും പോലീസ് കണ്ടെത്തി.കര്‍ണ്ണാടക സ്വദ...
ബേക്കല്‍: റോഡ് മുറിച്ചുകടക്കുകയായിരുന്ന എട്ടുവയസുകാരിയെ ഇടിച്ച് നിര്‍ത്താതെ പോയ വാഹനവും ഓടിച്ചഡ്രൈവറേയും പോലീസ് കണ്ടെത്തി.കര്‍ണ്ണാടക സ്വദേശിയായ അമറിനെയാണ് കഴിഞ്ഞദിവസംബേക്കല്‍ പോലീസ് ഇന്‍സ്പെക്ടര്‍ യു.പി.വിപിന്റെ നേതൃത്വത്തില്‍ കീഴൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സംഘത്തില്‍പോലീസ് ഉദ്യോഗസ്ഥരായ മനോജ്, സുഭാഷ് എന്നിവരും ഉണ്ടായിരുന്നു. സംഭവ സ്ഥലത്ത് നിന്നും മോട്ടോര്‍ സൈക്കിളിനെപ്പറ്റി യാതൊരു തെളിവും ലഭിക്കാത്ത സാഹചര്യത്തില്‍നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ച് സംശയമുള്ളവരെ ചോദ്യം ചെയ്താണ് അന്വേഷണ സംഘം പ്രതിയെകണ്ടെത്തിയത്. കഴിഞ്ഞ ദിവസം പാലക്കുന്നിലാണ് റോഡപകടം നടന്നത്.
COMMENTS