നീലേശ്വരം: വധശ്രമക്കേസിലെ പ്രതിയെ 12 വർഷത്തിനുശേഷം അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ ബീരിച്ചേരിയിലെ സാബിദ് എന്ന സാബിറിനെയാണ് നീലേശ്വരം കോട്ടപ്പ...
നീലേശ്വരം: വധശ്രമക്കേസിലെ പ്രതിയെ 12 വർഷത്തിനുശേഷം അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ ബീരിച്ചേരിയിലെ സാബിദ് എന്ന സാബിറിനെയാണ് നീലേശ്വരം കോട്ടപ്പുറത്ത് വെച്ച് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്
ചന്തേര പോലീസ് സ്‌റ്റേഷൻ പരിധിയിൽ 2008 ൽ ഇളമ്പച്ചി സ്വദേശിക്കു നേരെ നടന്ന വധശ്രമക്കേസിലെ പ്രതിയാണ്. പിന്നീട് വിദേശത്തേക്ക് കടക്കുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും വിവരമില്ലാതായതോടെ 2011 ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എസ്ഐക്ക് പുറമെ ചന്തേര എഎസ്ഐ, കെ.ലക്ഷ്മണൻ, സിവിൽ പൊലീസ് ഓഫിസർമാരായ പി.പി.സുധീഷ്, എം.ശരണ്യ എന്നിവർ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
COMMENTS