കരിന്തളം: വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി വീട്ടമ്മയ്ക്ക് നേരെ നിക്കറ് താഴ്ത്തി നഗ്നതകാണിച്ച ആള്‍ക്കെതിരെ കേ സെടുത്തു. കരിന്തളം വേളൂരിലെ ബ...
കരിന്തളം: വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി വീട്ടമ്മയ്ക്ക്
നേരെ നിക്കറ് താഴ്ത്തി നഗ്നതകാണിച്ച ആള്‍ക്കെതിരെ കേ
സെടുത്തു. കരിന്തളം വേളൂരിലെ ബാബുവിനെതിരെയാണ്
നീലേശ്വരം പോലീസ് കേസെടുത്തത്.
വാളൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇരവേലി ഹസില്‍
കെ.ജെ. സണ്ണിയുടെ ഭാര്യ നിഷിസണ്ണിയുടെ പരാതിയിലാണ്
കേസെടുത്തത്. കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെ
വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറിയ ബാബു ധരിച്ചിരുന്ന നി
ക്കറ് താഴ്ത്തി നിഷിയെ നഗ്നത കാണിച്ച് സ്ത്രീത്വത്തെ അ
പമാനിച്ചുവെന്നാണ് കേസ്. ഇയാള്‍ക്കെതിരെ നേരത്തെയും
നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സ്ര്രീകളുടെ കിടപ്പുമു
റിയിലേക്ക് എത്തിനോക്കുക, സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍
മോഷ്ടിക്കുക എന്നിങ്ങനെയുള്ള പരാതികള്‍ ഉണ്ടായിരുന്നെ
ങ്കിലും ഇതുവരെ ആരും പോലീസില്‍ പരാതിപ്പെടാന്‍ തയ്യാ
റായിരുന്നില്ല, ഒടുവില്‍ ശല്ല്യം സഹിക്കാന്‍ കഴിയാതെയാണ്
യുവതി നിലേശ്വരം പോലീസില്‍ പരാതിപ്പെടുകയും
ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തത്.
COMMENTS