പയ്യന്നൂര്‍: കാണാതായ ഗൃഹനാഥൻ്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ കണ്ടെത്തി.റിട്ട. റെയിൽവെ ഗെയിറ്റ് കീപ്പർപയ്യന്നൂര്‍ കോളോത്ത് പാസ്പോർട്ട് ഓഫ...
പയ്യന്നൂര്‍: കാണാതായ ഗൃഹനാഥൻ്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ കണ്ടെത്തി.റിട്ട. റെയിൽവെ ഗെയിറ്റ് കീപ്പർപയ്യന്നൂര്‍ കോളോത്ത് പാസ്പോർട്ട് ഓഫീസിന് സമീപത്തെ ഇ.പി.കേശവനെ(88)യാണ് കേളോത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ ഉച്ചയോടെയാണ് ഇയാളെ വീട്ടിൽ നിന്നും കാണാതായത്.ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ്
ഇന്നുരാവിലെ എട്ട് മണിയോടെ സമീപത്തെ കിണറിൽ മൃതദേഹം കണ്ടെത്തിയത്.തുടർന്ന് ഫയർസ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ടി.സജീവൻ്റെ നേതൃത്വത്തിലെത്തിയ സംഘമാണ് മൃതദേഹം പുറത്തെടുത്ത് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പയ്യന്നൂർ, ചെറുവത്തൂർ തുടങ്ങിയ റെയിൽവെ സ്റ്റേഷനുകളിൽ ഗെയിറ്റ് കീപ്പറായി ഏറെ നാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
COMMENTS