കാസര്‍കോട് ഗ്രേഡ് എസ്‌ഐ താമസ സ്ഥലത്ത് മരിച്ച നിലയില്‍. കൊല്ലം സ്വദേശി ബൈജു (54) വിനെയാണ് കാസര്‍കോട് ട്രാഫിക് സ്റ്റേഷന് പിറകിലുള്ള ക്വാര്‍ട്ട...
കാസര്‍കോട് ഗ്രേഡ് എസ്‌ഐ താമസ സ്ഥലത്ത് മരിച്ച നിലയില്‍. കൊല്ലം സ്വദേശി ബൈജു (54) വിനെയാണ് കാസര്‍കോട് ട്രാഫിക് സ്റ്റേഷന് പിറകിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഡ്യൂട്ടിയില്‍ കയറാത്തതിനെ തുടര്‍ന്ന് വൈകീട്ട് 4.45 മണിയോടെ മറ്റ് പൊലീസുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വിവരം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
COMMENTS