കാഞ്ഞങ്ങാട്:റിട്ടയേർഡ് ബാങ്ക് മാനേജർ മരത്തിൽ നിന്നും വീണ് മരണപെട്ടു അതിയാമ്പൂരിലെ പരേതനായ അമ്പൂഞ്ഞി യുടെ മകനും കേരള ഗ്രാമീൺ ബാങ്ക് മാനേജരുമാ...
കാഞ്ഞങ്ങാട്:റിട്ടയേർഡ് ബാങ്ക് മാനേജർ മരത്തിൽ നിന്നും വീണ് മരണപെട്ടു അതിയാമ്പൂരിലെ പരേതനായ അമ്പൂഞ്ഞി യുടെ മകനും കേരള ഗ്രാമീൺ ബാങ്ക് മാനേജരുമായിരുന്ന കെ. അശോകൻ (62) ആണ് മരണപെട്ടത്.
ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്തെ മുള്ളു വേങ്ങ മരത്തിൽ കമ്പ് വെട്ടാൻ കയറിയപ്പോൾ താഴെ വീഴുകയായിരുന്നു ഉടൻ കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗലാപുരം ആശുപത്രിയിൽ എത്തിച്ചു ഇവിടെ ചികിത്സയിലിരിക്കെ രാത്രി ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.
COMMENTS