തൃക്കരിപ്പൂര്‍: പരസ്യമദ്യപാനത്തെ ചോദ്യം ചെയ്തതിനെ ചൊല്ലിയുണ്ടായ സംഘട്ടനത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.സംഭവവുമായ...
തൃക്കരിപ്പൂര്‍: പരസ്യമദ്യപാനത്തെ ചോദ്യം ചെയ്തതിനെ
ചൊല്ലിയുണ്ടായ സംഘട്ടനത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ
മൂന്നുപേര്‍ക്ക് പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് ഇരുവി
ഭാഗത്തിലെ ഒമ്പതുപേര്‍ക്കെതിരെ കേസെടുത്തു.
എടാട്ടുമ്മല്‍ കിഴക്കേവീട്ടില്‍ കുഞ്ഞിരാമന്റെ മകന്‍
കെ.വി.രാജേഷ്(33), നോര്‍ത്ത് പൂച്ചോലിലെ മാരാന്‍കാവില്‍
ടി.കൃഷ്ണന്റെ മക്കളായ വിജേഷ്(36), സഹോദരന്‍ വിഷ്ണു
എന്നിവര്‍ക്കാണ് ഏറ്റുമുട്ടലില്‍ പരിക്കേറ്റത്.
മെട്ടമ്മലില്‍ വെച്ച് പരസ്യമായി മദ്യപിക്കുന്നത് ചോദ്യം
ചെയ്തതിന് തന്നെ വിജേഷും വിഷ്ണുവും കണ്ടാലറിയാ
വുന്ന മറ്റുനാലുപേരും ചേര്‍ന്ന് മരം ഇരുമ്പുവടി എന്നിവ
കൊണ്ട് അക്രമിക്കുകയും ചവിട്ടിയും അടിച്ചും പരിക്കേൽ
പ്പിച്ചുവെന്നാണ് രാജേഷിന്റെ പരാതി. ഇതില്‍ വിഷ്ണു, വി
ജേഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റു നാലുപേര്‍ക്കു
മെതിരെ കേസെടുത്തു.
അതേസമയം വിജേഷിന്റെ പരാതിയില്‍ തൃക്കരിപ്പൂരിലെ
ഷിബു, രാജേഷ്, നിധിന്‍ എന്നിവര്‍ക്കെതിരെയും പോലീസ്
കേസെടുത്തിട്ടുണ്ട്. പുച്ചോലില്‍വെച്ച് പ്രതികളായ മുന്നുപേ
രും തന്നെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഇരുമ്പുവടികൊണ്ടടി
ക്കുകയും ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ്
COMMENTS