തലശ്ശേരി: തലശ്ശേരിയിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം. ആർഎസ്എസ് പ്രവർത്തകന്റെ ഇരു കൈപ്പത്തികളും അറ്റു. തലശ്ശേരി സ്വദേശി വിഷ്ണുവിനാണ് ഗുരുതരമ...
പുലര്‍ച്ചെയാണ് സംഭവം. എരഞ്ഞോളി സ്വദേശി കച്ചമ്ബ്രത്ത് വിഷ്ണുവിനാണ് പരുക്കേറ്റത്. ഉഗ്രസ്‌ഫോടനത്തില്‍ ഇയാളുടെ ഒരു ഒരു കൈയ്യുടെ കൈപ്പത്തിയും വിരലുകളും അറ്റിട്ടുണ്ട്.പൊലിസെത്തി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംഭവസ്ഥലമായ എരഞ്ഞോളിപാലം കച്ചുമ്ബുറം താഴെ നിന്നും പൊട്ടാത്ത ഒരു നാടന്‍ബോംബും കണ്ടെത്തിയിട്ടുണ്ട്. ബോംബു നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പരുക്കേറ്റ വിഷ്ണു ആര്‍. എസ്. എസ് പ്രവര്‍ത്തകനാണെന്നു സി.പി. എം ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് എരഞ്ഞോളി മേഖലയില്‍ പൊലിസ് ബോംബുകള്‍ക്കായി തെരച്ചില്‍ നടത്തിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.കണ്ണൂര്‍സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ ഉള്‍പ്പെടെയുളള ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

COMMENTS