കാഞ്ഞങ്ങാട് : ബാംഗ്ലൂരില്‍ നിന്നും മയക്കുമരുന്ന് കൊണ്ടു വന്നു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ ബല്ല കടപ്പുറത്തെ ജാഫറിനെതിരെ കാപ്പ ചുമത്...
കാഞ്ഞങ്ങാട് : ബാംഗ്ലൂരില്‍ നിന്നും മയക്കുമരുന്ന് കൊണ്ടു വന്നു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ ബല്ല കടപ്പുറത്തെ ജാഫറിനെതിരെ കാപ്പ ചുമത്തി. ഹോസ്ദുര്‍ഗ്, ചന്ദേര പോലീസ് സ്റ്റേഷനുകളില്‍ മയക്കു മരുന്ന് വിതരണം, കവര്‍ച്ച അടക്കം നാലു കേസുകളില്‍ പ്രതിയായ ഇയാള്‍. ബല്ല കടപ്പുറം സ്വദേശിയാണ്.
ഫെബ്രുവരി 10ന് ഇക്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ മദ്യ ലഹരിയില്‍ കാണപ്പെട്ട പുറമെ നിന്നെത്തിയ സംഘത്തെ ചോദ്യം ചെയ്ത നാട്ടുകാരായ കോളവയല്‍ ലഹരി വിരുദ്ധ ജാഗ്രത സമിതി അംഗങ്ങളെ ആക്രമിച്ച കേസില്‍ പ്രതിയായ അജാനൂര്‍ കടപ്പുറത്തെ നൗഷാദ് എന്നയാളെ കഴിഞ്ഞ ആഴ്ച കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു.ഇയാളെ സംഭവം നടന്ന ദിവസം തന്നെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെയും ഇന്‍സ്പെക്ടര്‍ കെ പി ഷൈനിന്റെയും നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചിരുന്നു.
തുടര്‍ന്ന് കാപ്പ നിയമപ്രകാരം 6 മാസം കരുതല്‍ തടങ്കലിനു ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേന ഐഅപിഎസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കു.കയായിരുന്നു.
ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി മയക്കു മരുന്ന് വിതരണക്കാര്‍ക്കെതിരെ നടപടികള്‍ അതി ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടെ ഗുണ്ട നിയമ പ്രകാരം അറസ്റ്റില്‍ ആകുന്ന മൂന്നാമത്തെ ആളാണ് ജാഫര്‍. നേരത്തെ മയക്കു കച്ചവടക്കാരനായിരുന്ന മരക്കാപ്പ് കടപ്പുറത്തെ ശ്യാം മോഹനേ ഗുണ്ട നിയമ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍അടിച്ചിരുന്നു
COMMENTS