ഒടയംചാൽ : യുവാവിനെ കാട്ടുപന്നി ആക്രമിച്ചു പരിക്കേൽപ്പിച്ചു. ഇന്ന് രാവിലെ തടിയൻ വളപ്പിലാണ് സംഭവം. കോടോം എരുമക്കുളം തടിയൻ വളപ്പില...
ഒടയംചാൽ : യുവാവിനെ കാട്ടുപന്നി ആക്രമിച്ചു പരിക്കേൽപ്പിച്ചു. ഇന്ന് രാവിലെ തടിയൻ വളപ്പിലാണ് സംഭവം.
കോടോം എരുമക്കുളം തടിയൻ വളപ്പിലെ മോഹനനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. മോഹനനെ പനത്തടി താലൂക്കാശുപത്രിയിലും പിന്നീട് മംഗ്ളുരു ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ജോലിക്ക് നടന്ന് പോകുന്നതിനിടെ കുതിച്ചെത്തിയ കാട്ടുപന്നി കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു.
COMMENTS