മാവുങ്കാല്‍: മാവുങ്കാലില്‍മൊബൈല്‍കടയിലും നീലേശ്വരത്ത് ആക്രികടയിലും ലക്ഷങ്ങളുടെ കവര്‍ച്ച നടന്നു.രണ്ടിടങ്ങളില്‍ നിന്നുമായി മൂന്ന് ലക്ഷത്തിലേ...
മാവുങ്കാല്‍: മാവുങ്കാലില്‍മൊബൈല്‍കടയിലും നീലേശ്വരത്ത് ആക്രികടയിലും ലക്ഷങ്ങളുടെ കവര്‍ച്ച നടന്നു.രണ്ടിടങ്ങളില്‍ നിന്നുമായി മൂന്ന് ലക്ഷത്തിലേറെ രൂപയുടെസാധനങ്ങളാണ് കവര്‍ച്ചചെയ്തത്.മാവുങ്കാല്‍ ജംഗ്ഷനിലെ ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള നക്ഷ്രത മൊബൈല്‍സിലും നീലേശ്വരം തെരുറോഡ്‌ജംഗ്ഷനില്‍ മുനീറിന്റെ ഉടമസ്ഥതതയിലുള്ള ആക്രികടഎന്നിവിടങ്ങളിലാണ് കവര്‍ച്ചനടന്നത്.ജയകുമാറിന്റെ മൊബൈല്‍കടയില്‍ നിന്നും കടയുടെ പൂട്ട് കുത്തിപൊളിച്ച്‌വിവിധ കമ്പനികളുടെ മൊബൈല്‍ഫോണുകള്‍ മോഷ്ടിച്ചു. വിവിധ കമ്പനികളുടെപതിനാലോളം ഫോണുകള്‍മോഷണം പോയി. ഏതാണ്ട്‌രണ്ട് ലക്ഷത്തോളം രൂപയുടെനഷ്ടം സംഭവിച്ചതായി ജയകുമാര്‍ പറയുന്നു. സംഭവംസംബന്ധിച്ച് ഹോസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നീലേശ്വരംമെയിന്‍ബസാറില്‍ തെരു റോഡ് ജംഗ്ഷനിലെ മുനീറിന്റെആക്രികടയിലെ പൂട്ട് തകര്‍ത്ത് മുറിക്കകത്ത് സൂക്ഷിച്ചിരുന്ന ഇന്‍വര്‍ട്ടറിന്റെ ബാറ്ററികളാണ് മോഷ്ടിച്ചത്. ഏതാണ്ട് 1 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി മുനീര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.രണ്ടിടത്തും സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പോലീസ്‌ശേഖരിച്ച് വരികയാണ്.
COMMENTS