കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെല്ലിത്തറയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാഞ്ഞങ്ങാട് കല്ലൂരാവി നീതി ക്ലബിന് സമീപത്തെ പരേതരായ കുഞ്ഞിക്കണ്ണന്‍ - വെ...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെല്ലിത്തറയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാഞ്ഞങ്ങാട് കല്ലൂരാവി നീതി ക്ലബിന് സമീപത്തെ പരേതരായ കുഞ്ഞിക്കണ്ണന്‍ - വെള്ളച്ചി ദമ്പതികളുടെ മകന്‍ വിജയന്‍ (52) ആണ് മരിച്ചത്.
മാവുങ്കാൽ നെല്ലിത്തറയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം .
വിജയന്റെ സഹോദരി ലതയുടെ മകന്‍ അഭിനവിന്റെ വിവാഹം ഈ മാസം 21ന് നടക്കാന്‍ ഇരിക്കുകയായിരുന്നു.നെല്ലിത്തറയിലെ ബന്ധുക്കളെ വിവാഹം ക്ഷണിക്കാന്‍ ലതയുടെ മൂത്ത മകന്‍ നിബു (27) വിനൊപ്പം ബൈകില്‍ പോവുന്നതിനിടെയാണ് എതിരെ വന്ന ആള്‍ടോ കാറുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ വിജയനെയും നിബുവിനെയും ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വിജയന്‍ മരണപ്പെട്ടു. നിബുവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
COMMENTS