ചന്തേര: പരപുരുഷബന്ധം ആരോപിച്ച് ഭാര്യയെ നിരന്തരം മര്‍ദ്ദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ഭര്‍ത്താവിനെതിരെ ചന്തേര പോലീസ് കേസെടുത്തു....
ചന്തേര: പരപുരുഷബന്ധം ആരോപിച്ച് ഭാര്യയെ നിരന്തരം മര്‍ദ്ദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ഭര്‍ത്താവിനെതിരെ ചന്തേര പോലീസ് കേസെടുത്തു.
തൃക്കരിപ്പൂര്‍ നടക്കാവിലെ 35കാരിയുടെ പരാതിയിലാണ് ഭര്‍ത്താവ് പഴയങ്ങാടി ചെവിടിച്ചാലിലെ ബൈജുവിനെതിരെ ചന്തേര പോലീസ് കേസെടുത്തത്. 2011 മെയ് 30 നാണ് ഇവരുടെ വിവാഹം നടന്നത്. 2022 ഫെബ്രുവരി മുതല്‍ പരപുരുഷബന്ധം ആരോപിച്ച് ഭര്‍ത്താവ് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് വന്നശേഷമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്
COMMENTS