തളിപ്പറമ്പ്: തേങ്ങയിടാൻ കയറിയ യുവാവ് തെങ്ങിൽ നിന്ന് വീണ് മരിച്ചു. ആലക്കോട് കൂളാമ്പി സ്വദേശി കണ്ണാ ഹൗസിൽ ഷാജി (40)യാണ് മരണപ്പെട്ടത്. പരേതനായ ...
തളിപ്പറമ്പ്: തേങ്ങയിടാൻ കയറിയ യുവാവ് തെങ്ങിൽ നിന്ന് വീണ് മരിച്ചു. ആലക്കോട് കൂളാമ്പി സ്വദേശി കണ്ണാ ഹൗസിൽ ഷാജി (40)യാണ് മരണപ്പെട്ടത്.
പരേതനായ കേളൻ – നാരായണി ദമ്പതികളുടെ മകനാണ്.
പന്നിയൂർ കാരക്കൊടി യിലെ ഗോവിന്ദൻ എന്നയാളുടെ വീട്ടുപറമ്പിൽ തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയ തൊഴിലാളി അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. സാരമായിപരിക്കേറ്റ ഇയാളെ നാട്ടുകാർ ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും, തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ:രമ്യ. മക്കൾ: നിവേദ്യ, നിവന്തിക.
COMMENTS