Classic curvese

Breaking
Loading...

ലഹരിക്കടുത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു

ചന്തേര:കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്ലീൻ കാസറഗോഡ് കാമ്പയിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡ...

ചന്തേര:കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്ലീൻ കാസറഗോഡ് കാമ്പയിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ചന്തേര സബ്ബ് ഇൻസ്പെക്റ്റർ എം.വി.ശ്രീദാസും സംഘവും ചേർന്ന് വിവിധ കേസ്സുകളിലുൾപ്പെട്ട പടന്ന കാവുന്തല സ്വദേശി റിയാസ് ടി.കെ.എം എന്ന ഗെയിൽ റിയാസ്, പടന്ന താമസക്കാരനായ നങ്ങാരത്ത് ഷംസുദ്ദീൻ പടന്ന കാന്തിലോട്ട് താമസക്കാരനായ അബ്ദുൾ റഹ്മാൻ പി.എം എന്നിവരെ പുലർച്ചെ റെയ്ഡ് നടത്തി പിടികൂടി. സിവിൽ പോലീസ് ഓഫീസർമാരായ ദിലീപ്. കുമാർ കെ., അജീഷ് കെ.സുധീഷ് പി.പി., രഞ്ജിത്ത്.കെ. , അനീഷ് കെ.വി. എന്നിവരും സബ്ബ് ഇൻസ്പെക്റ്ററോടൊപ്പം ഉണ്ടായിരുന്നു.പടന്ന കേന്ദ്രീകരിച്ച് ചെറുപ്പക്കാരെ ലക്ഷ്യം വെച്ച് വ്യാപകമായി ലഹരി വില്പന നടത്തി സാമൂഹ്യദ്രോഹമുണ്ടാക്കുന്ന കണ്ണികളിൽ ഉൾപ്പെട്ടവരാണിവർ . നിരോധിത പുകയില ഉല്പന്നങ്ങൾ വ്യാപകമായി വിതരണം നടത്തിയതിന് പത്തോളം കേസ്സുകളിലുൾപ്പെട്ടയാളാണ് അബ്ദുൾ റഹ്മാൻ . കോടതി പല തവണ ശിക്ഷിച്ചിട്ടും തുടർന്നും ലഹരി വില്‌പന തകൃതിയായി നടത്തുന്നവരാണ് ഇവരെല്ലാവരും . റിയാസ് എന്ന ഗെയിൽ റിയാസ് അടിപിടി കേസ്സുകളിലും മയക്കുമരുന്നു കേസ്സുകളിലും അടക്കം വിവിധ കേസ്സുകളിൽ പ്രതിയാണ്. ലഹരി ഉപയോഗിക്കുകയും മറ്റുള്ളവർക്ക് വില്പന നടത്തുകയും ചെയ്യുന്ന കണ്ണിയിൽപ്പെട്ടയാളാണ് റിയാസ്. കഞ്ചാവ് കച്ചവടത്തിലൂടെ യുവാക്കളെ സാമൂഹ്യ വിരുദ്ധരാക്കി മാറ്റുന്നതിൽ പ്രധാന കണ്ണിയാണ് നങ്ങാരത്ത് ഷറഫുദ്ദീൻ . ചന്തേര സ്റ്റേഷൻ പരിധിയിൽ ലഹരി മയക്കുമരുന്നുകൾക്കെതിരെ ദിവസേന നടത്തുന്ന റെയ്ഡുകളിലും മറ്റും ഉൾപ്പെട്ട പലരും ലഹരി വാഹകർ കൂടിയാണ്. ശക്തമായ ബോധവൽക്കരണത്തിലൂടെയും പോലീസിംഗിലൂടെയും കുട്ടികളിലും ചെറുപ്പക്കാർക്കിടയിലുമുള്ള ലഹരി ഉപഭോഗം കുറയ്ക്കാനായെങ്കിലും സമൂഹത്തെ വിഴുങ്ങാനായി ലാഭക്കണ്ണിലൂടെ നീങ്ങുന്ന ചില സമൂഹ വിരുദ്ധരെ തിരുത്താൻ സമൂഹത്തിലെ രാഷ്ട്രീയ നേതൃത്വവും സംഘടനകളും ഡിപ്പാർട്ട്മെന്റുകളും ഒന്നിച്ച് നീങ്ങേണ്ടതുണ്ട്. എത്ര തന്നെ ശിക്ഷിക്കപ്പെട്ടാലും വീണ്ടും വീണ്ടും ഇതേ മാർഗ്ഗത്തിലൂടെ തന്നെ നീങ്ങുന്ന ഇത്തരം സമൂഹവിരുദ്ധരെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട്. നാടും നാട്ടുകാരും അറിഞ്ഞു കൊണ്ടുള്ള ചെറുത്ത് നില്പ് ഒരു പരിധിവരെ നാടിനെ രക്ഷിച്ചേക്കും .അനേകം കുടുംബാംഗങ്ങളെ വഴിയാധാരമാക്കുന്ന ഇത്തരക്കാർക്കെതിരെ സന്ധിയില്ലാത്ത സമരത്തിലാണ് കാസറഗോഡ് ജില്ലാ പോലീസ് മേധാവിയും പോലീസ് ഡിപ്പാർട്ട്മെന്റും . ബഹുജനങ്ങളുടെ പിന്തുണ കൂടി ഉണ്ടെങ്കിൽ മാത്രമേ കാര്യക്ഷമമായി ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാൻ കഴിയുകയുള്ളൂ എന്നും പോലീസ് പറഞ്ഞു.

COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: ലഹരിക്കടുത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു
ലഹരിക്കടുത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhw7OplM4AjVV7jR3lhg5Mszp-Wtchmd7QXof6KU6z_ndTbErJWnk1T-Tl2KrM-7TeB-Ei-PqcFEMfqkrlPdtYw1eOaufAI6SgP7kxwFwvEIa3MxY6jj_in25bTm_G4wfyzVe_lQZdxjYKb/s1600/1684488230682473-0.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhw7OplM4AjVV7jR3lhg5Mszp-Wtchmd7QXof6KU6z_ndTbErJWnk1T-Tl2KrM-7TeB-Ei-PqcFEMfqkrlPdtYw1eOaufAI6SgP7kxwFwvEIa3MxY6jj_in25bTm_G4wfyzVe_lQZdxjYKb/s72-c/1684488230682473-0.png
Kanhangadvision
https://www.kanhangadvision.com/2023/05/drugs.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2023/05/drugs.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy