പാലക്കുന്നില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിന് ഏതാനും മീറ്റര്‍ തെക്ക് മാറിയുള്ള ശ്രീജ നിലയത്തില്‍ ഫ്രിഡ്ജിന് തീ പിടിച്ച് അടുക്കള പൂര്‍ണമായും ക...
പാലക്കുന്നില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിന് ഏതാനും മീറ്റര്‍ തെക്ക് മാറിയുള്ള ശ്രീജ നിലയത്തില്‍ ഫ്രിഡ്ജിന് തീ പിടിച്ച് അടുക്കള പൂര്‍ണമായും കത്തി നശിച്ചു. ചൊവ്വാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് റോഡരികിലെ വീടിന്റെ അടുക്കളയില്‍ നിന്ന് പുക പടരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. വീട്ടുകാരും സമീപവാസികളും ടൗണില്‍ നിന്ന് യുവാക്കളും എത്തിയാണ് തീയണച്ചത്. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി ബന്ധവും വിച്‌ഛേദിച്ചു. രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. കരിപ്പോടി പ്രാദേശിക സമിതി പ്രസിഡന്റ് സുരേഷുകുമാറും കുടുംബവും താമസിക്കുന്ന വീടാണിത്. ആളപായമൊന്നുമില്ല. ഗ്യാസ് സിലിണ്ടറിന് തീ പിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അടുക്കളയിലെ ഗ്രുഹോപകരണങ്ങള്‍ മിക്കതും കത്തി നശിച്ചു. ചുമരിനും ജനാലകള്‍ക്കും കേടുപാടുകള്‍ പറ്റിയെങ്കിലും മറ്റിടങ്ങളിലേക്ക് പടരുന്നതിന് മുന്‍പേ തീയണക്കാനായത് രക്ഷയായി. ഷോര്‍ട്ട് സര്‍ക്യുട്ടാണെന്നാണ് പ്രാഥമിക നിഗമനം.
COMMENTS