കാഞ്ഞങ്ങാട്: ഓൺലൈൻ വഴി നിക്ഷേപ ത്തിന് ഇരട്ടിതുക വാഗ്ദാനം ചെയ്ത് കാഞ്ഞങ്ങാട് സ്വദേശി യുടെ 50.ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തോയ്യമ്മലിലെ ...
കാഞ്ഞങ്ങാട്: ഓൺലൈൻ വഴി നിക്ഷേപ ത്തിന് ഇരട്ടിതുക വാഗ്ദാനം ചെയ്ത് കാഞ്ഞങ്ങാട് സ്വദേശി യുടെ 50.ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
തോയ്യമ്മലിലെ അംബികാകൃപയില്‍ ഭാസ്‌ക്കര ഹെഗ്‌ഡെയുടെ മകന്‍ ബി.സുജേതിന്റെ(34) പണമാണ് നഷ്ടപ്പെട്ട ത്.
യുവാവിൽ നിന്നും 55 ലക്ഷം രൂപയാണ് അജ്ഞാതര്‍ തട്ടിയെടുത്തത്. വാട്‌സ്ആപ്പിലും ഇന്‍ സ്റ്റാഗ്രാമിലും ടെലഗ്രാമിലൂടെയും ഡിപ്പോസിറ്റ് ചെയ്യുന്ന പണത്തിന്റെ ഇരട്ടിതുക നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാളെ തട്ടിപ്പിനിരയാക്കിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 17 മുതല്‍ മെയ് 1 വരെയുള്ള കാലയളവിൽ വിവിധ ബാങ്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ പണം നിക്ഷേപിച്ചത്. പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
COMMENTS