നീലേശ്വരം: എം.ഡി.എം.എയുമായി യുവാവിനെ നീലേശ്വരം പൊലീസ് പിടികൂടി. ഒഴിഞ്ഞവളപ്പ് അനന്തംപള്ള സ്വദേശി ലാലു എന്ന പി.വി ഷിജുവിനെ(43)യാണ് പൊലീസ്...
നീലേശ്വരം:
എം.ഡി.എം.എയുമായി യുവാവിനെ നീലേശ്വരം പൊലീസ് പിടികൂടി.
ഒഴിഞ്ഞവളപ്പ് അനന്തംപള്ള സ്വദേശി ലാലു എന്ന പി.വി ഷിജുവിനെ(43)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി നീലേശ്വരം നെടുങ്കണ്ട റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പൊലീസ് സംഘം എം.ഡി.എം.എയുമായി ലാലുവിനെ പിടികൂടിയത്. പൊലീസ് കൈകാണിച്ചപ്പോള്‍ ഓട്ടോറിക്ഷ നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. എം.ഡി.എം.എ ഓട്ടോ റിക്ഷയുടെ ഡാഷ്ബോര്‍ഡില്‍ സിഗരറ്റ് പാക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ആവശ്യക്കാര്‍ക്ക് ആവശ്യാനുസരണം എം.ഡി.എം.എ എത്തിക്കുന്ന ഷിജുവില്‍ നിന്ന് പൊട്ടിയ ഗ്ലാസ്സ്, ലൈറ്റര്‍, ഗ്ലാസ്സ് പൈപ്പ് എന്നിവയും കണ്ടെടുത്തു. എസ്.ഐ ശ്രീജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആനന്ദ കൃഷ്ണന്‍ പി.കെ, ഗീരീശന്‍ എം.വി, കുഞ്ഞബ്ദുല്ല എന്‍, വിനോദ് കോടോത്ത്, പ്രദീപന്‍ കോതോളി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
COMMENTS