നീലേശ്വരം: കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. നീലേശ്വരം ആലിൻകീഴിലെ എം.വി.രഞ്ജിത്തിനെ (36)യാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പ...
നീലേശ്വരം: കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. നീലേശ്വരം ആലിൻകീഴിലെ എം.വി.രഞ്ജിത്തിനെ (36)യാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.പി.ബാലകൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നീലേശ്വരം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ.പ്രേംസദൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.. വാഹന പരിശോധനക്കിടെ പോലീസിനെ കണ്ട് കാർ നിർത്താതെ രക്ഷപ്പെടാൻ ശ്രമിക്കവെ
ഇന്നലെ രാത്രി 7.40 ഓടെ തെക്കേ ബങ്കളം പഴനെല്ലിയിൽ വെച്ചാണ് 4.100 ഗ്രാം എം.ഡി.എം.എ.യുമായി ഇയാൾ പോലീസ് പിടിയിലായത്.കാർ പരിശോധിച്ച പോലീസ് സംഘം 59,020 രൂപയും ലഹരി ഇടപാടിന് വേണ്ടി ഉപയോഗിക്കുന്ന മൊബെൽ ഫോണും പിടിച്ചെടുത്തു. കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന ഐ പി.എസിൻ്റെ
ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായുള്ള മിന്നൽ പരിശോധനയിലാണ് മയക്കുമരുന്ന് സംഘത്തിലെ യുവാവ് പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കെ എൽ.60. എസ്. 7718 നമ്പർ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.പോലീസ് സംഘത്തിൽ
എസ്.ഐ.മാരായ ശ്രീജേഷ് കെ , വിശാഖ് ടി , പോലീസ് ഉദ്യോഗസ്ഥരായ ഗീരീശൻ എം വി , പ്രഭേഷ് കുമാർ കെ , വിനോദ് കെ., പ്രദീപൻ കെ.വി , ജയേഷ് ടി എന്നിവരും ഉണ്ടായിന്നു . നീലേശ്വരം പരിസങ്ങളിലെ ലഹരി സംഘത്തിലെ മുഖ്യകണ്ണിയായ രഞ്ജിത്തിനെ ഏറെ നാളെത്തെ പോലീസ് നിരീക്ഷണത്തിനിടെയാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
COMMENTS