കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ വോട്ട് വര്‍ധിച്ചെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. ആലുവയില്‍ ചേര...
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ വോട്ട് വര്‍ധിച്ചെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. ആലുവയില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2018 ല്‍ 33284 വോട്ടുകള്‍ നേടിയ നരസിംഹരാജ മണ്ഡലത്തില്‍ ഇത്തവണ പാര്‍ട്ടി 41037 വോട്ട് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
2013 ല്‍ 5000 വോട്ടുകള്‍ മാത്രം നേടിയ മംഗലാപുരം ഉള്ളാള്‍ മണ്ഡലത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ 15054 വോട്ടുകളാണ് എസ്ഡിപിഐക്ക് ലഭിച്ചത്.
ബി ജെ പി അധികാരത്തിലെത്താതിരിക്കാന്‍ പാര്‍ട്ടി സ്വീകരിച്ച തന്ത്രത്തിന് ലഭിച്ച അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലം. സ്വന്തമായ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കൃത്യമായ ഒരുക്കം മുന്‍കൂട്ടി തന്നെ നടത്തി പ്രവര്‍ത്തന രംഗത്തിറങ്ങാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, കെ കെ റൈഹാനത്ത്, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ, പി ജമീല, ട്രഷറര്‍ അഡ്വ. എ കെ സ്വലാഹുദ്ദീന്‍, സംസ്ഥാന സമിതി അംഗങ്ങള്‍ സംസാരിച്ചു.
COMMENTS