സ്‌കൂട്ടിയില്‍ കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. പെരിയ വില്ലാരംപതിയിലെ പരേതരായ രാമന്‍-മാധവി ദമ്പതികളുടെ ...
സ്‌കൂട്ടിയില്‍ കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. പെരിയ വില്ലാരംപതിയിലെ പരേതരായ രാമന്‍-മാധവി ദമ്പതികളുടെ മകന്‍ കെ.വി ബാബു മഠത്തിലാണ് (43) മരിച്ചത്. തിങ്കളാഴ്ച്ച രാത്രി എട്ട് മണിയോടെ ആയമ്പാറ ചെക്കിപ്പള്ളത്ത് വെച്ചാണ് കാസര്‍കോട് നിന്നും ജോലി കഴിഞ്ഞ് വരികയായിരുന്ന ബാബുവിന്റെ സ്‌കൂട്ടിയില്‍ കാട്ടുപന്നി ഇടിച്ചത്. ഇതുവഴി കാറില്‍ വരികയായിരുന്നവര്‍ സമീപവാസിയെ വിവരം അറിയിച്ച് പുല്ലൂര്‍ പെരിയ പഞ്ചായത്തിന്റെ ആംബുലന്‍സ് വിളിച്ചുവരുത്തി ബാബുവിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും രാത്രി പന്ത്രണ്ടരയോടെ മരണപ്പെടുകയായിരുന്നു.
COMMENTS