കാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവ് കാഞ്ഞിരപ്പൊയിലിലെ അശോകനെ തമിഴ്നാട്ടിൽ വെച്ച് പൊലീസ് പിടികൂടി . ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ. പി. ഷൈനിന്റ...
കാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവ് കാഞ്ഞിരപ്പൊയിലിലെ അശോകനെ തമിഴ്നാട്ടിൽ വെച്ച് പൊലീസ് പിടികൂടി . ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ. പി. ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തമിഴ്നാടിലെ സേലത്ത് നിന്നും അതി സാഹസികമായാണ് അശോകനെ പിടികൂടിയത്.
നിരവധി മോഷണ കേസുകളിലും പിടിച്ചു പറി കേസുകളിലും പ്രതിയാണ് അശോകൻ.
ഹോസ്ദുര്‍ഗ്,അമ്പലത്തറ, പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് അശോകന് കേസുകളേറെയുള്ളത്. നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്സേന കാപ്പ പ്രകാരം അശോകനെതിരെ നടപടി സ്വീകരിക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതോടെ അശോകന്‍ ഒളിവില്‍ പോയി. ഇയാളെ കണ്ടെത്തുവാനായി പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിവരുന്നതിനിടെ തമിഴ് നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ. പി. ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സേലത്ത് നിന്നും അതിസാഹസികമായി അശോകനെ പിടികൂടിയത്.
COMMENTS