കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ തലയില്‍ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ...
കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ തലയില്‍ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ശാസ്താംപാറ കോളനിയിലെ
അമ്പാടിയെയാണ് കാസര്‍ഗോഡ് അഡ്‌ഹോക് സെഷന്‍സ് കോടതി ശിക്ഷിച്ചത്. സംശയ രോഗത്തെ തുടര്‍ന്ന് 2016 ജൂണിലായിരുന്നു കൊലപാതകം. ദൃക്‌സാക്ഷിയും പരാതിക്കാരനുമായ മൂത്ത മകനടക്കം കൂറുമാറിയ കേസില്‍ പഴുതടച്ച ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പൊലീസ് കുറ്റക്കാരനെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കിയത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.ലോഹിതാക്ഷന്‍ ഹാജരായി.
COMMENTS