ചെറുവത്തൂർ: ചെറുവത്തൂരിൽ തെരുവുനായയുടെ പരാക്രമം, മരപ്പണിക്കാരന്റെ ചുണ്ട് കടിച്ചുപറിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ചെറുവത്തൂര്‍ തിമിരി കു...
ചെറുവത്തൂർ: ചെറുവത്തൂരിൽ തെരുവുനായയുടെ പരാക്രമം, മരപ്പണിക്കാരന്റെ ചുണ്ട് കടിച്ചുപറിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
ചെറുവത്തൂര്‍ തിമിരി കുതിരംചാലിലെ കെ.കെ മധു(50)വിനാണ് ഗുരുതരമായി പരിക്കേറ്റത്. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് പിറക് വശത്തെ കോഴിക്കൂട്ടില്‍ നിന്നുള്ള ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് മധുവിനെ തെരുവ് നായ അക്രമിച്ചത്. കീഴ്ചുണ്ടിനാണ് ആദ്യം കടിച്ചത്. പിന്നീട് ദേഹമാസകലം കടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. മധുവിനെ ഉടന്‍ തന്നെ ജില്ലാ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. പരാക്രമം കാട്ടിയ നായയെ നാട്ടുകാര്‍ പിടികൂടി.
COMMENTS