കള്ളക്കടത്ത് സ്വര്‍ണവുമായി കാഞ്ഞങ്ങാട്ട് യുവാവ് പിടിയില്‍. ചിത്താരി വി.പി റോഡിലെ നിസാറിനെ(36)യാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരു...
കള്ളക്കടത്ത് സ്വര്‍ണവുമായി കാഞ്ഞങ്ങാട്ട് യുവാവ് പിടിയില്‍. ചിത്താരി വി.പി റോഡിലെ നിസാറിനെ(36)യാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ്ഗ് സിഐ കെ.പി ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച രാവിലെ പുതിയകോട്ടയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി കാറില്‍ വീട്ടിലേക്ക് വരികയായിരുന്ന നിസാറില്‍ നിന്നും 858 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഈയം പൂശിയ സ്വര്‍ണം എമര്‍ജന്‍സി ലൈറ്റിന്കത്താക്കിയാണ് കടത്തിക്കൊണ്ട് വന്നത്. സ്വര്‍ണം പിടികൂടിയ പൊലീസ് സംഘത്തില്‍ എഎസ്‌ഐ ശശിധരന്‍, സിപിഒ സുജിത്. ഡ്രൈവര്‍ സനൂപ് എന്നിവര്‍ ഉണ്ടായിരുന്നു. കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്‌സേന ഐപിഎസിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസറഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലായിരുന്നു സ്വര്‍ണവേട്ട.
COMMENTS