ഹൊസ്ദുര്‍ഗ്, അമ്പലത്തറ എന്നി പോലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളിലും പിടിച്ചു പറി കേസുകളിലും പ്രതിയായ കാഞ്ഞിരപ്പൊയില്‍ പെര്‍ളത്ത് ഹൗസി...
ഹൊസ്ദുര്‍ഗ്, അമ്പലത്തറ എന്നി പോലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളിലും പിടിച്ചു പറി കേസുകളിലും പ്രതിയായ കാഞ്ഞിരപ്പൊയില്‍ പെര്‍ളത്ത് ഹൗസില്‍ അശോക(33)നെ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈനിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ഒളിവില്‍ കഴിയുകയായിരുന്നതിനിടെ തമിഴ്നാടിലെ സെലത്തു നിന്നും സാഹസികമായി അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ കാഞ്ഞങ്ങാട് സബ്ഡിവിഷന്‍ പരിധിയില്‍ നിന്നും കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായ കാഞ്ഞങ്ങാട് ഗര്‍ഡര്‍ വളപ്പിലെ ആസിഫ്(21), ബളാല്‍ അത്തിക്കടവിലെ ഹരീഷ് കുമാര്‍(48)എന്നിവരെ കാപ പ്രകാരം അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിട്ടുണ്ടെന്നും കാഞ്ഞങ്ങാട് ഡി വൈ എസ് പി. പി. ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.
COMMENTS