വിഷം അകത്ത് ചെന്ന് ചികില്‍സയിലായിരുന്ന 17 കാരന്‍ മരിച്ചു. മാലോം ദര്‍ഘാസ് എടക്കാനത്തെ പി.കെ.രാജേഷ്- അനിത ദമ്പതികളുടെ മകന്‍ കെ.ആര്‍ അഭിജിത്തണ്...
വിഷം അകത്ത് ചെന്ന് ചികില്‍സയിലായിരുന്ന 17 കാരന്‍ മരിച്ചു. മാലോം ദര്‍ഘാസ് എടക്കാനത്തെ പി.കെ.രാജേഷ്- അനിത ദമ്പതികളുടെ മകന്‍ കെ.ആര്‍ അഭിജിത്തണ് മരിച്ചത്. ജൂണ്‍ 5-ന് വീട്ടില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സിയിലായിരുന്ന അഭിജിത്ത് ചൊവ്വാഴ്ച്ച രാത്രി 11.30 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി പാസായ അഭിജിത്ത് ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയിലും സയന്‍സില്‍ 70 ശതമാനം മാര്‍ക്കോടെ പാസായിരുന്നു.
ബി.എസ്.സി നേഴ്‌സിങ്ങിന് ചേരാനായിരുന്നു ആഗ്രഹം . എന്നാല്‍ കൂലിത്തൊഴിലാളിയായ രാജേഷിന്റെ സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഇത് സാധിച്ചു കൊടുക്കാന്‍ സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്നുള്ള മാനസിക വിഷമത്തിലാണ് അഭിജിത്ത് ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ഏക സഹോദരന്‍ രഞ്ജിത്ത് (മാലോം കസബ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി്). മൃതദേഹം വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
COMMENTS