വെള്ളിയാഴ്ച്ച രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരി മുന്‍ വശത്തെ വാതില്‍ തുറന്ന് അകത്ത് എത്തിയപ്പോഴാണ് ശ്രീ കോവില്‍ തുറന്ന നിലയില്‍ കണ്ടത്. തുടര്...
വെള്ളിയാഴ്ച്ച രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരി മുന്‍ വശത്തെ വാതില്‍ തുറന്ന് അകത്ത് എത്തിയപ്പോഴാണ് ശ്രീ കോവില്‍ തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ക്ഷേത്ര ഭാരവഹികളെ അറിയിക്കുകയും അവരെത്തി പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതറിഞ്ഞത്. ഉടന്‍ ബേക്കല്‍ പോലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എസ് ഐ മോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. വിരലടയാള വിദഗ്ദരും പരിശോധന നടത്തി. ക്ഷേത്രത്തിലെ 7 ഓളം ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്നു. മാനേജരുടെ മേശവലിപ്പിലെ പണവും കവര്‍ന്നിട്ടുണ്ട്. ക്ഷേത്രത്തിന്‍ പിറക് വശത്തുകൂടിയാണ് മേഷ്ടാക്കള്‍ അകത്ത് കടന്നത്. ശ്രീകോവിലിന്റെ പുട്ടു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ വിഗ്രഹത്തിന് സമീപത്തായി ഉണ്ടായ സ്വര്‍ണ്ണാഭരണങ്ങള്‍ ശ്രദ്ധയില്‍ പെടാത്തതിനാല്‍ ഇവ നഷ്ടമായില്ല. ക്ഷേത്രത്തിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്കും മോഷ്ടാക്കള്‍ കൊണ്ടുപോയി. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും പോലീസ് രാത്രി കാല പെട്രോളിംഗ് ശക്തമാക്കണമെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. മോഷണ വിവരം അറിഞ്ഞ് നിരവധി വിശ്വാസികള്‍ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തില്‍ പകല്‍സമയത്ത് എത്തി നിരീക്ഷണം നടത്തിയവരാകാം കവര്‍ച്ച നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
COMMENTS