മേല്പറമ്പ: മേല്പറമ്പ കളനാട് കട്ടക്കാലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ ബൈക്ക് മോഷ്ടിച്ച് കടന്ന തൃശൂര്‍ സ്വദ...
മേല്പറമ്പ: മേല്പറമ്പ കളനാട് കട്ടക്കാലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ ബൈക്ക് മോഷ്ടിച്ച് കടന്ന തൃശൂര്‍ സ്വദേശിയായ യുവാവിനെ മണിക്കൂറുകള്‍ക്കകം പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. കളനാട് ബേബി വില്ല ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് മാര്‍ബിള്‍ പണിയെടുക്കുന്ന മധ്യപ്രദേശ് സ്വദേശിയായ ബ്രജ്രരാജ് എന്നയാളുടെ കെഎല്‍ 14 എക്‌സ് 9522 നമ്പര്‍ ഹീറോ മോട്ടോര്‍ സൈക്കിള്‍ ആണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്.
മധ്യപ്രദേശുകാരനായ ബ്രജരാജ് കട്ടക്കാല്‍ എന്നയാളുടെ പരാതിയില്‍ മേല്പറമ്പ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവരം ഉടന്‍ തന്നെ വയര്‍ലെസ് മുഖാന്തിരം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ സിസിടിവികള്‍ പരിശോധിച്ചതില്‍ കളവ് ചെയ്ത ബൈക്ക് ഒരു ചെറുപ്പക്കാരന്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു പോകുന്നതായയും വിവരം കിട്ടി.
വിവരമറിഞ്ഞ ഉടന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശപ്രകാരം പോലീസ് നടത്തിയ പരിശോധനയില്‍ ബൈക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടതായി കണ്ടെത്തി. ഉടന്‍ തന്നെ കണ്ണൂര്‍ കാസര്‍േേകാട് ഭാഗത്തെ റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയും കണ്ണൂരില്‍ വെച്ച് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മേല്പറമ്പ പോലീസ് സ്റ്റേഷനിലെത്തിച്ച് സി ഐ ടി ഉത്തംദാസ്, എസ്‌ഐ ശരത് സോമന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
തൃശൂര്‍ സ്വദേശിയും മോട്ടോര്‍ മെക്കാനിക്കുമായ അശ്വിന്‍ (24 വയസ്) പെരിഞ്ഞനം എന്നയാളാണ് അറസ്റ്റിലായത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായര്‍, ബേക്കല്‍ ഡിവൈഎസ്പി സുനില്‍കുമാര്‍, മേല്പറമ്പ സിഐ ടി ഉത്തംദാസ്, ബേക്കല്‍ സിഐ വിപിന്‍ യു പി എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐ മാരായ ശരത് സോമന്‍, സതീശന്‍, അനുരൂപ്, പ്രദീഷ്‌കുമാര്‍, ജയരാജന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാജു, നികേഷ്, അബൂബക്കര്‍, പ്രണവ് എന്നിവരും മേല്പറമ്പ, ഹൊസ്ദുര്‍ഗ്, ബേക്കല്‍ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരും ഒരുമിച്ച് നടത്തിയ ഓപ്പറേഷനില്‍ ആണ് മണിക്കൂറുകള്‍ക്കകം ബൈക്ക് മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടാനായത്. പ്രതിയെ പോലീസ് കസ്റ്റഡില്‍ വാങ്ങി. കൂടുതലായി ചോദ്യം ചെയ്ത് അന്വേഷണം നടത്തുമെന്ന് പോലീസ്അറിയിച്ചു
COMMENTS