തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി . ശ്രീകണ്ഠാപുരം ചുഴലി സ്വദേശി അഗസ്റ്റിൻ്റെ മകൻ, ലോറി ഡ്രൈവർ വ...
തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി . ശ്രീകണ്ഠാപുരം ചുഴലി സ്വദേശി അഗസ്റ്റിൻ്റെ മകൻ,
ലോറി ഡ്രൈവർ വടക്കേടത്ത് സുബിനെ (29)യാണ് തൃക്കരിപ്പൂർ എളമ്പച്ചിയിൽ റെയിൽവെ ട്രാക്കിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റി.
COMMENTS