കാഞ്ഞങ്ങാട്: മൗനി ബാബയുടെ ആശ്രമത്തിലെ കവര്‍ച്ച. സംഘം പിടിയിലായത് ആക്രിക്കടയില്‍ സാധനങ്ങള്‍ വില്‍ക്കാനെത്തിയപ്പോള്‍. ഇവരിൽ 4 പേർ പ്രായപൂർത്തി...
കാഞ്ഞങ്ങാട്: മൗനി ബാബയുടെ ആശ്രമത്തിലെ കവര്‍ച്ച. സംഘം പിടിയിലായത് ആക്രിക്കടയില്‍ സാധനങ്ങള്‍ വില്‍ക്കാനെത്തിയപ്പോള്‍. ഇവരിൽ 4 പേർ പ്രായപൂർത്തിയാകാത്തവരാണ്.
ചെറുവത്തൂര്‍ കണ്ണാടിപ്പാറ മൗനി ബാബയുടെ ആശ്രമത്തില്‍ കവര്‍ച്ച നടത്തിയ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശികളായ വെങ്കിടേഷ് (19), പ്രായ പൂര്‍ത്തിയാകാത്ത നാലുപേര്‍ എന്നിവരെയാണ് കവര്‍ച്ച ചെയ്ത സാധനങ്ങളുമായി ചീമേനി പൊലീസ് അറസ്റ്റ് ചെയ്തത്. ഗണപതിയുടെ പഞ്ചമുഖ വിഗ്രഹം, മഹാവിഷ്ണുവിന്റെ വിഗ്രഹം, വിവിധതരം ഓട്ടുപാത്രങ്ങള്‍, ചെമ്പില്‍ നിര്‍മിച്ച പറ എന്നിവ മോഷ്ടാക്കളില്‍ നിന്നും കണ്ടെടുത്തു. ഇന്നലെ രാവിലെ 11ന് ചെറുവത്തൂരിലെ ആക്രിക്കടയില്‍ സാധനങ്ങള്‍ വില്‍ക്കാനെത്തിയപ്പോള്‍ കടയുടമക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയത്തിയതോടെയാണ് കവര്‍ച്ച ചെയ്ത സാധനങ്ങളാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളായ വെങ്കിടേഷിനെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും കൗമാരക്കാരെ കുട്ടികളുടെ കോടതിയിലും ഹാജരാക്കി.
COMMENTS