കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കഞ്ചാവ് വേട്ട; 1.200 ഗ്രാം കഞ്ചാവുമായി കോട്ടച്ചേരി സ്വദേശി പിടിയിൽ . നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ റോഡിലെ മന്‍സൂറി...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കഞ്ചാവ് വേട്ട; 1.200 ഗ്രാം കഞ്ചാവുമായി കോട്ടച്ചേരി സ്വദേശി പിടിയിൽ . നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ റോഡിലെ മന്‍സൂറി(24) നെ പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം നെടുങ്കണ്ടയില്‍ വെച്ചാണ് പിടികൂടിയത്. മന്‍സൂര്‍ ഓടിച്ച് പോവുകയായിരുന്ന സ്‌കൂട്ടി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍, നീലേശ്വരം സി.ഐ കെ. പ്രേംസദന്‍, എസ്.ഐ വിശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സ്‌കൂട്ടിയും കഞ്ചാവും കസ്റ്റഡിയിലെടുത്തു.
COMMENTS