ചാലിങ്കാല്‍: മൂന്നാം കടവ് കൈരളിപ്പാറ റോഡില്‍ ഓട്ടോയ്ക്ക് മുകളില്‍ റബ്ബര്‍മരം കടപുഴകി വീണു. ഓട്ടോ ഡ്രൈവര്‍ ദാമോദരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട...
ചാലിങ്കാല്‍: മൂന്നാം കടവ് കൈരളിപ്പാറ റോഡില്‍ ഓട്ടോയ്ക്ക് മുകളില്‍ റബ്ബര്‍മരം കടപുഴകി വീണു. ഓട്ടോ ഡ്രൈവര്‍ ദാമോദരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഓട്ടോ ഭാഗികമായി തകര്‍ന്നു. യാത്രക്കാരെ ഇറക്കി തിരിച്ച് ചാലിങ്കാലിലേക്ക് വരികയായിരുന്നു ഓട്ടോ. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും സഹവര്‍ത്തകരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ യന്ത്ര സഹായത്തോടെ മരം മുറിച്ചു നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.
COMMENTS