കാഞ്ഞങ്ങാട് : അജാനൂര്‍ ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡില്‍ താമസിക്കുന്ന മുട്ടുന്തല കെ പി നൗഷാദിന്റെ 6 ആടുകളും 3 മുയലുകളും നായകളുടെ ആക്രമ...
കാഞ്ഞങ്ങാട് : അജാനൂര്‍ ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡില്‍ താമസിക്കുന്ന മുട്ടുന്തല കെ പി നൗഷാദിന്റെ 6 ആടുകളും 3 മുയലുകളും നായകളുടെ ആക്രമണത്തില്‍ ചത്ത നിലയില്‍. ഒരു ആട് കടിയേറ്റ നിലയിലുമാണ്. ഇന്ന് രാവിലെയാണ്സംഭവം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നായ ശല്യം രൂക്ഷമായിട്ടും അതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിനകം തന്നെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള നിരവധി ആളുകള്‍ക്ക് ജില്ലയുടെ പലഭാഗങ്ങളിലായി നായകളുടെ കടിയേറ്റിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലയില്‍ നിരവധി മിണ്ടാ പ്രാണികളും നായകളുടെ ആക്രമണത്തിന് ഇരയായിരുന്നു.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യുന്നതിനാവശ്യമായ നടപടി എടുക്കുന്നതിന് കോടതിയെ സമീപിച്ച് കേസ് പരിഗണനയിലാണ് . കാഞ്ഞങ്ങാട് നഗരത്തോട് ചേര്‍ന്നു നില്‍ക്കുന്ന അജാനൂരില്‍ തെരുവ് നായ്ക്കളുടെ പരാക്രമം ഉണ്ടായ സംഭവം നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്
COMMENTS