കാഞ്ഞങ്ങാട്. കാഞ്ഞങ്ങാട്ട് മെത്താഫിറ്റാമിൻ മയക്കുമരുന്നുമായി യുവാവ് പിടിയിലായി. നീലേശ്വരം തൈക്കടപ്പുറം സ്വദേശി ഷാരൂണിനെ (27) യാണ് ഹൊസ്ദുർഗ്...
കാഞ്ഞങ്ങാട്. കാഞ്ഞങ്ങാട്ട് മെത്താഫിറ്റാമിൻ മയക്കുമരുന്നുമായി യുവാവ് പിടിയിലായി. നീലേശ്വരം തൈക്കടപ്പുറം സ്വദേശി ഷാരൂണിനെ (27) യാണ് ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. ദിലീപും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രിയിൽ കാഞ്ഞങ്ങാട് ദുർഗാ ഹൈസ്കൂളിന് സമീപം വെച്ചാണ് കെ എൽ. 13. എ.എച്ച്. 0390 നമ്പർ ബുള്ളറ്റിൽ കടത്തുകയായിരുന്ന 2.510 ഗ്രാം മെത്താ ഫിറ്റാമിനുമായി യുവാവ് എക്സൈസ് പിടിയിലായത്. റെയ്ഡിൽ പ്രിവന്റിവ് ഓഫീസർ രവീന്ദ്രൻ എം കെ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ ജിജിത്ത്കുമാർ.കെ, സിജിൻ സി, ഡ്രൈവർ മഹേഷ് പി വി എന്നിവരും ഉണ്ടായിരുന്നു
COMMENTS