കാസര്‍കോട് മണ്ണിടിച്ചിലും കടല്‍ക്ഷോഭവും : കാസര്‍കോട് ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. നിര്‍മാണം നടക്കുന്ന ദേശീയ പാതയില്‍ മണ്ണിടിച്ചിലുള്ള ചെറ...
കാസര്‍കോട് മണ്ണിടിച്ചിലും കടല്‍ക്ഷോഭവും : കാസര്‍കോട് ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. നിര്‍മാണം നടക്കുന്ന ദേശീയ പാതയില്‍ മണ്ണിടിച്ചിലുള്ള ചെറുവത്തൂര്‍ വീരമലക്കുന്നില്‍ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്ന് ജില്ല കലക്‌ടര്‍ വിലയിരുത്തി.
കാസര്‍കോട്ട് കുന്നുംകൈ, പെരുമ്ബട്ട ഗവ. എല്‍പി സ്കൂളുകളില്‍ മണ്ണിടിഞ്ഞു.
വീരമലക്കുന്നിന് താഴെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
നിര്‍മാണ പ്രവൃത്തിയില്‍ വീഴ്‌ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കലക്‌ടര്‍ അറിയിച്ചു. പള്ളിക്കര മേഖലയില്‍ ദുരിതാശ്വാസ ക്യാമ്ബ് തുറന്നിട്ടുണ്ട്. ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്‌തു. ജില്ല ഭരണകൂടം ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും കലക്‌ടര്‍ അറിയിച്ചു.
അതേസമയം കനത്ത മഴ സാധ്യത തുടരുന്നതിനാല്‍ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം നാളെ ( ജൂലൈ 6) മുതല്‍ അടച്ചിടും. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ഡി എഫ് ഒ കെ. അഷ്‌റഫ് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല. ട്രെക്കിങ്ങിനെത്തുന്ന സഞ്ചാരികളെ പനത്തടിയില്‍ നിന്ന് തിരിച്ചയക്കും.
തൃക്കണ്ണാടും മംഗല്‍പ്പാടി പെരിങ്കടി കടപ്പുറത്തും കടല്‍ ക്ഷോഭം രൂക്ഷ മായതിനെ തുടര്‍ന്ന് തീരദേശ മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തൃക്കണ്ണാട് രണ്ട് വീടുകള്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. നിരവധി തെങ്ങുകളും മരങ്ങളും കടലെടുത്തു. ഉപ്പള പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ തീരദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
COMMENTS