കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്കൂൾ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . ആവിക്കര ഗാർഡർ വളപ്പിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉത്...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്കൂൾ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .
ആവിക്കര ഗാർഡർ വളപ്പിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉത്തർപ്രദേശ് രാംപൂർ ഗൗതംപൂർ സ്വദേശി ഹയാജ്അലിയുടെ മകൾ റാഹിമീനാണ് (13) മരിച്ചത്.
ഇന്നലെ രാത്രി 8 മണിയോടെയാണ് കുട്ടിയെ താമസ സ്ഥലത്തെ കിടപ്പു മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം വീട്ടുകാരോട് പിണങ്ങി മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. പെയിന്റിംഗ് ജോലിക്ക് പോയിരുന്ന പിതാവ് വീട്ടിൽ തിരിച്ചെത്തിയ ശേഷം കുട്ടിയെ വിളിച്ചെങ്കിലും മുറിയുടെ വാതിൽ തുറന്നില്ല. ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് പിതാവ് വാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു. തുണി ഉണക്കാൻ മുറിക്കകത്ത് കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറിൽ ഷാളിൽ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.വീട്ടുകാർ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തി ച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങളായി ഗാർവളപ്പിൽ താമസിച്ച് ജോലി ചെയ്തു വരികയാണ് കുടുംബം. ഹൊസ്ദുർഗ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
COMMENTS