കാഞ്ഞങ്ങാട്: ചിത്താരിയിൽ ട്രെയിനിൽ നിന്നും വീണ് മരിച്ചത് ബല്ലാ കടപ്പുറം സ്വദേശി. ബല്ലാ കടപ്പുറത്തെ രാജനാണ് (43) മരിച്ചത്. ഇന...
കാഞ്ഞങ്ങാട്:
ചിത്താരിയിൽ ട്രെയിനിൽ നിന്നും വീണ് മരിച്ചത് ബല്ലാ കടപ്പുറം സ്വദേശി. ബല്ലാ കടപ്പുറത്തെ രാജനാണ് (43) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ചിത്താരിയിലാണ് വീണത്.
മംഗളൂരുവിലേക്കു പോയ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നിന്നും വീണതാണെന്ന് സംശയിക്കുന്നു.
മംഗളുരുവിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് കൈവശമുണ്ടായിരുന്നു. ഗോവിന്ദന്‍-നാരായണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ലീല (കൊട്ടിലങ്ങാട്). മക്കള്‍: കിരണ്‍ (ബേക്കല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥി), സൂരജ് (ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ശശി, ദിനേശന്‍, മിനി.
COMMENTS