തൃക്കരിപ്പൂർ: തൃക്കരിപ്പൂർ കൈക്കോട്ട് കടവിൽ സുഹൃത്തിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്ന മാധ്യമ പ്രവർത്തകനെ റോഡിൽ തടഞ്ഞ് നിർത്തി ആക്രമിച്ചു. കേര...
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ കൈക്കോട്ട് കടവിൽ സുഹൃത്തിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്ന മാധ്യമ പ്രവർത്തകനെ റോഡിൽ തടഞ്ഞ് നിർത്തി ആക്രമിച്ചു. കേരള റിപ്പോർട്ടേഴ്‌സ് യൂണിയൻ കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗവും മീഡിയ കോ - ഓർഡിനേറ്ററുമായ ആസിഫിനെ അബ്ദുള്ള കടവത്ത് ഇരുമ്പ് പൈപ്പ് ഉപയോഗിച്ചു ആക്രമിക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനും, കയ്യിലും പരിക്കേറ്റ ആസിഫിനെ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സോഷ്യൽ മീഡിയയിൽ അബ്ദുള്ള കടവത്തും ജ്യേഷ്ഠൻ ഷംസുദീനും വളരെ മോശമായി കുടുംബത്തെ അപകർത്തിപ്പെടുത്തുന്ന രീതിയിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന്നുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു.
നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള അബ്ദുള്ള കടവത്ത് ഒരു വർഷം മുമ്പ് ബൈക്കിൽ സഞ്ചരിക്കവേ കൈകോട്ടുകടവ് ജമാഅത് സെക്രട്ടറിയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലും പ്രതിയാണ്. സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പോസ്റ്റർ നിർമ്മിച്ച് സമൂഹ മധ്യത്തിൽ താറടിച്ചു കാണിച്ചതിനും പല തവണ ഇദ്ദേഹത്തിനെതിരെ ചന്തേര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ക്രൈം നമ്പർ 286/22 Us 153 ipc&sec 120(0)of kp act, ക്രൈം നമ്പർ 175/2021 u/s 323,341, 294(b) ipc കേസും പരാതി നമ്പർ . 212/E2/DPtn/2021, പരാതി നമ്പർ 213/E2/DPtn/2021, പരാതി നമ്പർ 467/E2/DPtn/2020, പരാതി നമ്പർ 472/E2/DPtn/2020 കൂടാതെയും നിരവധി കേസുകള്‍ അബദുള്ള കടവത്തിന്റെ പേരിലുണ്ട്.
നാടിൻറെ ക്രമസമാധാനം തകർക്കുന്ന വ്യക്തിക്കെതിരെയും പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെയും ജനകീയ സമിതി രൂപീകരിച്ച് നിയമപാലകരുടെ സഹായത്തോട് കൂടി സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ ഒരുങ്ങുകയാണ് കൈക്കോട്ട് കടവ് നിവാസികൾ. നിരന്തരം നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്ന പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് കെ.ആർ. എം.യു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു..
COMMENTS