ഉദുമ :സ്വാതന്ത്ര്യദിനത്തിന്റെ 77 വാർഷികം ആഘോഷിക്കുന്ന ഓഗസ്റ്റ് പതിനഞ്ചാം തീയതി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി സ...
ഉദുമ :സ്വാതന്ത്ര്യദിനത്തിന്റെ 77 വാർഷികം ആഘോഷിക്കുന്ന ഓഗസ്റ്റ് പതിനഞ്ചാം തീയതി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ആസാദി മീറ്റ് പരിപാടിയുടെ ഭാഗമായി പാർട്ടി ഉദുമ മണ്ഡലത്തിൽ മവ്വൽ പാലിച്ചിയടുക്കാം, ഉദുമ തുടങ്ങിയ സ്ഥലങ്ങളിൽ പരിപാടി സംഘടിപ്പിച്ചു,എസ്ഡിപിഐ ഉദുമപഞ്ചായത്ത് കമ്മിറ്റി ഉദുമയിൽ നടത്തി,മണ്ഡലം പ്രസിഡന്റ് മൂസ ഈചിലിങ്കാൽ ദേശീയ പതാക ഉയർത്തി ശേഷം പാർട്ടി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് ഉദുമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, മണ്ഡലം സെക്രട്ടറി സാജിദ് മുക്കുന്നോത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി,മുനീർ ഹദ്ദാദ് ഭരണഘടനയുടെ ആമുഖം വായിച്ചു,റഫീഖ് തെക്കേ ക്കര,കുഞ്ഞാമു മാങ്ങാട്,ഇബ്രാഹിം പാക്യാര,ബഷീർ കോട്ടക്കുന്ന്, സിറാജ് എന്നിവർ സംബന്ധിചു.
COMMENTS