കാസർകോട്: 1.122 കിലോ കഞ്ചാവുമായി അജാനൂർ മടിയനിലെ കെ എച്ച് നിസ്സാമുദ്ധീനെ ( 28 ) കാസർകോട് എക്സൈസ് എൻഫോഴ്‌സ് മെന്റ് ആൻഡ് ആന്റി നാർകോട്ടിക്...
കാസർകോട്: 1.122 കിലോ കഞ്ചാവുമായി അജാനൂർ മടിയനിലെ കെ എച്ച് നിസ്സാമുദ്ധീനെ ( 28 ) കാസർകോട് എക്സൈസ് എൻഫോഴ്‌സ് മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ.എൽ 60 യു 0133സുസുക്കി അക്സസ്സ് സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശങ്കർ ജി എ യുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഘത്തിൽ പ്രിവൻറ്റീവ് ഓഫീസർ ജെയിംസ് എബ്രഹാം കുറിയോ, സാജൻ എ,സിവിൽ എക്സൈസ് ഓഫീസർമാരായ അജീഷ് സി, പ്രജിത്ത് കെ ആർ, നസറുദീൻ എ കെ, സോനു സെബാസ്റ്റ്യൻ, ഷിജിത്ത് വി വി തുടങ്ങിയവരുണ്ടായിരുന്നു.
COMMENTS