പയ്യന്നൂര്‍: പതിനഞ്ചുകാരനെ മര്‍ദിച്ച കേസില്‍ അമ്മയുടെ ആണ്‍സുഹൃത്തുക്കളിലൊരാള്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ മാടക്കാല്‍ സ്വദേശി എം.മൂഹമ്മദ് നൗ...
പയ്യന്നൂര്‍: പതിനഞ്ചുകാരനെ മര്‍ദിച്ച കേസില്‍ അമ്മയുടെ ആണ്‍സുഹൃത്തുക്കളിലൊരാള്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ മാടക്കാല്‍ സ്വദേശി എം.മൂഹമ്മദ് നൗഫലിനെ (20) ആണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 30ന് രാത്രി ഒന്പതിന് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപത്തെ വാടക വീട്ടിലാണ് കേസിനാസ്പദമായ സംഭവം.
ഭര്‍ത്താവുമായി തെറ്റിയതിനെ തുടര്‍ന്ന് വാടക വീട്ടില്‍ കഴിയുന്ന മുപ്പത്താറുകാരിക്കും യുവതിയുടെ മൂന്ന് ആണ്‍സുഹൃത്തുക്കള്‍ക്കുമെതിരേയാണ് പരാതി.അമ്മയ്ക്കും അനുജനുമൊപ്പം താമസിക്കുന്ന പരാതിക്കാരനായ പതിനഞ്ചുകാരനെ സംരക്ഷകയായ അമ്മ വടികൊണ്ടും അമ്മയുടെ ആണ്‍സുഹൃത്തുക്കള്‍ തടഞ്ഞുവച്ചും മര്‍ദിച്ചതായുമാണ് പരാതി.
കൂടാതെ, ബലമായി മദ്യം വായില്‍ ഒഴിച്ച് കുടിപ്പിച്ചതായും പരാതിയുണ്ടായിരുന്നു. പ്രതികള്‍ സ്ഥിരമായി വീട്ടിലെത്തുന്നതിനെ എതിര്‍ത്തതാണ് വിരോധത്തിന് കാരണമെന്ന് കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. ഈ പരാതിയില്‍ ജുവനൈല്‍ ജസ്റ്റീസ് വകുപ്പുപ്രകാരം കേസെടുത്തശേഷമാണ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തത്.
COMMENTS