ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ നീലേശ്വരം സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു. ബംഗളുരു ക്രൈസ്റ്റ് കോളജിൽ രണ്ടാം വർഷ ബിക്കോം വിദ്യാർത്ഥി ഡെന്നിസ...
ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ നീലേശ്വരം സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു. ബംഗളുരു ക്രൈസ്റ്റ് കോളജിൽ രണ്ടാം വർഷ ബിക്കോം വിദ്യാർത്ഥി
ഡെന്നിസ് ഷിജോ മൂത്തേടത്താണ്(19) മരണപ്പെട്ടത്. അപകടത്തെത്തുടർന്ന് രണ്ടു ദിവസമായി ബംഗളുരു ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മരിച്ചത്.സംസ്കാരം
ബുധനാഴ്ച രാവിലെ 10 മണി നീലേശ്വരം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.
കേരള കോൺഗ്രസ് ( എം ) കിനാനൂർ കരിന്തളം മണ്ഡലം കൂരാംകുണ്ട് വാർഡ് പ്രസിഡണ്ട് ജോണി മൂത്തേടത്തിന്റെ പൗത്രനാണ് മരിച്ച ഡെന്നിസ് ഷിജോ
കോട്ടയം കാണക്കാരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനും നീലേശ്വരം സ്വദേശിയുമായ ഷിജോ മൂത്തേടത്ത് ആണ് പിതാവ്. മാതാവ്: മെർളിൻ കുരുവൻപ്ലാക്കൽ (വെൽഫയർ മെയിൻ സൂപ്രണ്ട്, തൃശൂർ ).
COMMENTS