കാസർകോട്: ഭർതൃമതിയെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിച്ചേരി, ലക്ഷ്‌മി നിലയത്തിലെ കെ ശിവരാമന്റെ ഭാര്യ കെ.വി സുധ (40)യാണ് മര...
കാസർകോട്: ഭർതൃമതിയെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിച്ചേരി, ലക്ഷ്‌മി നിലയത്തിലെ കെ ശിവരാമന്റെ ഭാര്യ കെ.വി സുധ (40)യാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഭര്‍ത്താവും ഏക മകളും പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സരസ്വതിയും പൊയ്‌നാച്ചിയിലെ കടയിലേയ്‌ക്ക് സാധനങ്ങള്‍ വാങ്ങിക്കുവാന്‍ പോയിരുന്നു. ഭര്‍ത്താവിനെ ഫോണ്‍ ചെയ്യുകയും പച്ചക്കറി സാധനങ്ങൾ വാങ്ങണമെന്നു പറയുകയും ചെയ്‌തിരുന്നതായി പറയുന്നു. ഇരുവരും തിരിച്ചെത്തിയപ്പോൾ സുധയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ബേക്കല്‍ പൊലീസ് എത്തി മൃതദേഹം പോസ്റ്റുമോര്‍ട്ട ത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
COMMENTS